അബൂബക്കർ പുറത്തീൽ, ഗൾഫ് ഡെസ്ക്, യു.എ.ഇ, അബുദാബി അബുദാബി: യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങൾക്ക് സ്വർണ്ണനിറം പകരാനൊരുങ്ങുന്നു. കാസർക്കോട് ബേക്കൽ ഹദ്ദാദ് നഗർ സ്വദേശി ഇഖ്ബാൽ ഹത്ബൂർ, ഈ വർഷം അവതരിപ്പിക്കുന്ന വാഹന അലങ്കാര സൃഷ്ടിയിലൂടെ രാജ്യവ്യാപകമായി വലിയ ചർച്ചയായി മാറുകയാണ്. തുടർച്ചയായി 15 വർഷം വാഹന അലങ്കാര മത്സരങ്ങളിൽ പ്രവാസി സമൂഹത്തിന്റെ മനസ്സാക്ഷി കീഴടക്കി മലയാളിയുടെ കഴിവിനെ ‘സ്വർണ്ണ മുദ്ര’ പോലെ മിനുക്കിയ ഇഖ്ബാൽ, ഈ വർഷം വീണ്ടും ഒരു ചരിത്ര സൃഷ്ടിയുമായി വേദിയിലേക്ക് വരുന്നു. ഈ വർഷത്തെ മത്സരത്തിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ഡിസൈൻ പൂർണ്ണമായും സ്വർണ്ണ തിളക്കത്തിൽ പൊതിഞ്ഞ, യു.എ.ഇയുടെ പ്രതിഭാധനനായ നേതാവ് ശൈഖ് ഹംദാൻ്റെ കർമ്മ വൈഭവത്തോടെ ഉയർത്തി പ്പിടിക്കുന്ന ഒരു രാജകീയ കാഴ്ചയാണ്. അലങ്കാരമെന്നതിലുപരി യു.എ.ഇയുടെ നേതൃത്വത്തോടുള്ള ആദരവും, ഈ രാജ്യം 54 വർഷത്തിലേറെക്കാലം ലോക നക്ഷത്രപടത്തിൽ ഉയർത്തിയ ദർശനത്തോടുള്ള ഒരു മലയാളിയുടെ സ്വർണ്ണ സമർപ്പണവും ആണിത്.സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായ ഈ ഡിസൈൻ, എമിറേറ്റിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധ പൂർണമായി കവർന്നു കഴിഞ്ഞു. മത്സര രംഗത്തെ മറ്റ് വാഹനങ്ങ...
കണ്ണൂർ താവക്കര ബസ് സ്റ്റാൻഡിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നിർമ്മിച്ച നടപ്പാതയുടെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.പുതിയ ബസ്റ്റാൻ്റിൽ നിന്നും താവക്കര ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്. കെ.കെ. ബിൽഡേഴ്സിനെതിരെ കോർപ്പറേഷൻ കേസ് നടത്തിയാണ് അനധികൃത നിർമ്മാണം പൊളിച്ച് നീക്കിയത്. കോടതി വിധി ഉണ്ടായിട്ടും പൊളിച്ച് നീക്കാത്തതിൽ മേയറും വാർഡ് കൗൺസിലറും ഉൾപ്പെടെ രംഗത്തിറങ്ങിയാണ് പൊളിച്ച് നീക്കിയത്.നിലവിൽ ഓവ് ചാലിന് മുകളിലായി സ്ലാബ് പണിതിരുന്നു. എന്നാൽ നടപ്പാതയുമായി ബന്ധിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിച്ച ഉടനെ ഡിവിഷൻ കൗൺസിലറുടെ ഇടപെടലിലാണ് നടപ്പാത ഒരുങ്ങിയത്. പ്രദേശത്തുള്ള നൂറോളം കുടുംബങ്ങൾക്ക് ഏറെ അനുഗ്രഹമാണ് ഈ നടപ്പാത്ത . ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ , സുരേഷ്ബാബു എളയാവൂർ, ഡിവിഷൻ കൗൺസിലർ കെ.എം സാബിറ ടീച്ചർ, കൗൺസിലർ പി.വി കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു.
കണ്ണൂർ: ഭരണഘടന വിരുദ്ധമായ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് റെയിൽവേ സ്റ്റേഷൻ മുൻപിൽ പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപറമ്പ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ മൗലവി ജില്ലാ ഓർഗനൈസിങ് ജനറൽ സെക്രെട്ടറി ശകീൽ എൻ പി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷഫീക് പി സി ജില്ലാ കമ്മിറ്റി അംഗങ്ങളായ എ സി ജലാലുദ്ധീൻ എ ഫൈസൽ, റഫീഖ് കീച്ചേരി , സുനീർ പൊയ്തും കടവ് തുടങ്ങിയവർ നേതൃത്വം നൽകി. പോസ്റ്റ്: അബൂബക്കർ പുറത്തീൽ, 01ഏപ്രിൽ-2025, ന്യൂസ് ഓഫ് കേരളം, കണ്ണൂർ. വാർത്തകൾ അയക്കാൻ: 8111988877 ഇവിടെ ക്ലിക്ക് ചെയ്യുക : • 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW
Comments