എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.




തിരുവനന്തപുരം എക്സൈസ്  സർക്കിൾ   ഇൻസ്‌പെക്ടർ ഷിജുവും സംഘവും മൂന്ന് യുവാക്കളെ എംഡിഎംഎയുമായി പിടികൂടി. നേമം സ്വദേശി  കുഞ്ചൂസ് എന്ന് വിളിക്കുന്ന അര്‍ജുന്‍(21), കാട്ടാക്കട വിളവൂർക്കൽ വില്ലേജില്‍ സി പി ജി സദനത്തിൽ വാടകയ്ക്ക് താമസിക്കുന്ന അരുണ്‍ ഗോപാല്‍ (31), കാട്ടാക്കട വിളവൂർക്കൽ സ്വദേശി  അലക്സ് പോള്‍ ഗോമസ് (22) എന്നിവരെയാണ് തൈക്കാട് ഭാഗത്തു നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യിൽ നിന്നും 22.085  ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്. യുവാക്കൾക്ക് MDMA ആവശ്യാനുസരണം എത്തിച്ചു നൽകുന്ന ഇവരിൽ നിന്ന് 28090/- രൂപ തൊണ്ടി മണിയായും കണ്ടെടുത്തിട്ടുണ്ട്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. 


പ്രിവന്റീവ് ഓഫീസർ കെ റെജി കുമാർ,  പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബിജു കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ  കൃഷ്ണപ്രസാദ്.എസ്, അൽത്താഫ് മുഹമ്മദ്, അജിത്ത്.വി.ആർ, ഡ്രൈവർ ഷെറിൻ എന്നിവർ സംഘത്തിൽ പങ്കെടുത്തു.


 #KeralaExcise #SayNoToDrugs

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.