ഓർമ്മകളുടെ മട്ടുപ്പാവിലെ കളിയാരവങ്ങൾ' ലോകകപ്പ് ഓർമ്മക്കുറിപ്പ് പുസ്തകം പുറത്തിറക്കി.

 






കണ്ണൂർ സിറ്റി: യുവ എഴുത്തുകാരൻ മർവാൻ റിയാസ് രചിച്ച 'ഓർമ്മകളുടെ മട്ടുപ്പാവിലെ കളിയാരവങ്ങൾ' ലോകകപ്പ് ഓർമ്മക്കുറിപ്പ് പുസ്തകം പുറത്തിറക്കി. സ്നേഹസല്ലാപം  വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സിറ്റി നാലുവയൽ സ്ക്രീനിംഗ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രശസ്ത കലാകാരൻ സാഹിർ പുത്തലത്ത്  പ്രകാശന കർമ്മം നിർവഹിച്ചു. സ്നേഹസല്ലാപം ചീഫ് അഡ്മിൻ അബു അൽമാസ് പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചു. രാഷ്ട്രീയ - സാമൂഹിക രംഗത്തെ നിരവധി പേർ ചടങ്ങിനു ആശംസയർപ്പിച്ചു. എംസി അബ്ദുൽ ഖല്ലാക്ക്, അധ്യക്ഷത വഹിച്ചു. കെവി മുഹമ്മദ്‌ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു. ജമാൽ കണ്ണൂർ സിറ്റി ആശംസപ്രസംഗം  നടത്തി. പിഎം മുഹമ്മദ്‌ റയീസ്  നന്ദിയും പറഞ്ഞു. മർവാൻ റിയാസിനും  സാഹിർ പുത്തലത്തിനും സ്നേഹസല്ലാപം ചീഫ് അഡ്മിനും ഫൗണ്ടറുമായ അബു അൽമാസ് സ്നേഹോപഹാരം നൽകി ആദരിച്ചു.

- ന്യൂസ്‌ ഓഫ് കേരളം, കണ്ണൂർ സിറ്റി

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.