11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു.
കാസർക്കോട് : 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർക്കോട് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസ (11) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണത്.കുഞ്ഞിന്‍റെ ഉമ്മ റസീന അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടം. ബക്കറ്റിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി ബക്കറ്റിലെ വെള്ളത്തിലേക്കു വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാര്‍ എത്തുമ്പോഴേക്കും അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. റിസ്വാന്റെ മൃതദേഹം അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസർകോട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നാലുവയസുള്ള മുഹമ്മദ് റിയാന്‍ സഹോദരനാണ്. ബക്കറ്റിൽ വീണ് മരിച്ച കുട്ടിയുടെ മുത്തശ്ശി ആയിഷ(73) ഇന്നലെ പുലർച്ചെ ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചിരുന്നു. പരേതനായ വടക്കന്‍ അബ്ദുള്ളയുടെ ഭാര്യയാണ് ആയിഷ.

Comments