സൈനിക ട്രക്ക് അപകടത്തിൽ പെട്ട് മലയാളി സൈനികൻ വൈശാഖ് ഉൾപ്പടെ 16 സൈനികർ മരണമടഞ്ഞ വാർത്ത അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി : ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി.
തിരുവനന്തപുരം : സൈനിക ട്രക്ക് അപകടത്തിൽ പെട്ട് മലയാളി സൈനികൻ വൈശാഖ് ഉൾപ്പടെ 16 സൈനികർ മരണമടഞ്ഞ വാർത്ത അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ കാവ് സ്വദേശിയാണ് വൈശാഖ്. മരണപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Comments