കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട : കണ്ണൂർ സ്വദേശി നിയാസിൽ നിന്നും പിടികൂടിയത് 18,86,994 രൂപ വിലവരുന്ന 355.5 ഗ്രാം സ്വർണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 18,86,994 രൂപ വിലവരുന്ന 355.5 ഗ്രാം സ്വർണമാണ് കണ്ണൂർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി എ. നിയാസ് (30) ആണ് സ്വർണ്ണവുമായി പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ ഐഎക്സ് 746 വിമാനത്തിലെ യാത്രക്കാരൻ ആയിരുന്നു നിയാസ്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ട് അസീബ് ചെന്നാട്ട്, ഇൻസ്പെക്ടർമാരായ സൂരജ് ഗപ്‍ത, പങ്കജ്, സന്ദീപ്, ഹവിൽദാർ ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വർണ്ണം പിടികൂടിയത്.

Comments