കണ്ണൂർ താണയിൽ വീട് കുത്തിത്തുറന്ന് കവർച്ച : പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ് : പ്രതി സ്വന്തം വീട്ടിൽ തന്നെ കളവ് നടത്തുകയായിരുന്നു.
കണ്ണൂർ: കണ്ണൂർ താണയിൽ വീട് കുത്തിതുറന്ന് സ്വർണവും പണവും കവർച്ച നടത്തിയ കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളിൽ പിടികൂടി കണ്ണൂർ ടൗൺ പോലീസ്. ശാന്തിനഗർ കോളനിയിലുള്ള പുഷ്പലതയുടെ വീട്ടിൽ നിന്നും 13 പവൻ സ്വർണവും 15000 രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പ്രതി സ്വന്തം വീട്ടിൽ തന്നെ കളവ് നടത്തുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ പ്രഫഷണൽ മോഷ്ടാക്കളെ പോലെ പോലെ വീട് ഗ്രിൽസ് കുത്തിതുറന്ന് ഇളക്ട്രിക് കട്ടർ ഉപയോഗിച്ച് അലമാര കട്ട് ചെയ്താണ് കളവ് നടത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനുമോഹൻ, പ്രിൻസിപ്പൽ എസ്ഐ സി.എച്ച് നസീബ്, എഎസ്ഐമാരായ എം.അജയൻ, രഞ്ജിത്ത്, എസ്.സി.പി.ഒമാരായ നാസർ, ഷൈജു, സിപിഒമാരായ രാജേഷ്, ഷിനോജ്, ബിനു, രജിൽ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എറണാകുളം വെച്ചു പ്രതിയെ പിടികൂടിയത്. ഇയാൾ രണ്ടുവർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പാലക്കാട്, കോട്ടയം മോഷണം, റോബറി കേസുകളും ഇയാളുടെ പേരിൽ ഉണ്ട്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം.

Comments