കണ്ണൂര്‍ ദേശീയപാത 66 ആറുവരിപ്പാത ആക്കുന്നതിന്‍റെ ഭാഗമായി എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മ്മാണം അനിവാര്യം : കെ. സുധാകരൻ.

 










കണ്ണൂര്‍: കണ്ണൂർ ദേശീയപാത 66 ആറുവരിപ്പാത ആക്കുന്നതിന്‍റെ ഭാഗമായി  എടക്കാട് പ്രദേശത്ത് അടിപ്പാത നിര്‍മ്മാണം അനിവാര്യമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എടക്കാട് ഊർപ്പഴശിക്കാവ് റോഡിൽ അടിപ്പാത നിര്‍മ്മാണം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കണ്ണൂർ കോർപ്പറേഷനിലെ എടക്കാട് സോൺ 33 ഡിവിഷനിലെ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന ഊർപ്പഴച്ചിക്കാവ് - ചാല -മാളിക പറമ്പ് -കാടാച്ചിറ റോഡിന് ദേശീയ പാതയിൽ നിന്ന് സുഗമമായ ഗതാഗതത്തിന് അടിപാത അനിവാര്യമാണ്. 

ദേശീയപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ അടിപാത സൗകര്യം ഏര്‍പ്പെടുത്തില്ലെങ്കില്‍ ജനം കൂടുതല്‍ വലയുന്ന സാഹചര്യം ഉണ്ടാകും. ഇക്കാര്യം കേന്ദ്ര ഉപരിതല ഗാതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ലോക്സസഭയില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ടെന്നും ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും കെ.സുധാകരന്‍ പറഞ്ഞു എം.പി പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.