കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി
പത്തനംതിട്ട : കുമളിക്ക് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണംഅപകടത്തിൽ 9 ആയി.വാഹനത്തിലുണ്ടായിരുന്ന ഏഴു വയസുകാരൻ ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ രക്ഷപ്പെട്ടു. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55), ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), കന്നി സ്വാമി (60), ഷണ്മുഖ സുന്ദരപുരം സ്വദേശി വിനോദ് കുമാർ (43) എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. തേനി ആണ്ടിപ്പെട്ടി സ്വദേശികളായ പത്തുപേരാണ് ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലുണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞപ്പോഴേ രാത്രിയിൽ ഇടുക്കി കലക്ടറെയും തേനി കലക്ടറെയും ഇടുക്കി ജില്ലാ പൊലീസ് മേധാവിയെയും ബന്ധപ്പെട്ടിരുന്നുവെന്നും മന്ത്രി കെ രാധാകൃഷ്ണൻ. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തിയാതയും മന്ത്രി അറിയിച്ചു. കേരള പൊലീസ് ടീം സ്ഥലത്ത് എത്തി പരിക്കേറ്റവരെ ആദ്യം കുമളി 66ാം മൈൽ ആശുപത്രിയിലും തുടർന്ന് തേനി ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു.
തമിഴ്നാട് ദേവസ്വം അധികൃതരെയും രാത്രി തന്നെ ബന്ധപ്പെട്ടിരുന്നുവേണും അത്യാഹിതത്തിനിരയായവരെ സഹായിക്കുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു. കേരള തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡിക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു നടപടികൾ പൂർത്തിയാക്കി ഉടനെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും മന്ത്രി.

Comments