സർട്ടിഫിക്കറ്റ് തിരികെ നൽകാത്തതിനാൽ ജോലി നഷ്ടമായെന്ന വാർത്ത: പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

 

പാലക്കാട് സർക്കാർ നഴ്സിങ് സ്‌കൂളിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരികെ നൽകാത്തതിനാൽ അട്ടപ്പാടി ഷോളയൂർ കാരയൂരിലെ ആദിവാസി യുവതിയായ ആരതിക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലെ ഇന്റർവ്യൂയിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ യഥാസമയം ഹാജരാക്കുവാൻ സാധിക്കാതെ ജോലി നഷ്ടമായി എന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടിജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിന്മേൽ അടിയന്തിര അന്വേഷണം നടത്തി ഓരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ പാലക്കാട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കുംപാലക്കാട് ഗവ. നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പാളിനും നിർദ്ദേശം നൽകി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.