കുണ്ടറ കുരീപള്ളി സൊസൈറ്റി മുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.

 



കൊല്ലം : കുണ്ടറ കുരീപള്ളി സൊസൈറ്റി മുക്കിലുണ്ടായ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ  മരിച്ചു. പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നാന്തിരിക്കൽ കലതിവിള വീട്ടിൽ ജോബിൻ ഡിക്രൂസ്(25), മുളവന തുണ്ടിൽ പുത്തൻ വീട്ടിൽ ആഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നരമണിയോടെ ആയിരുന്നു അപകടം. കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ജോബിന് മർച്ചന്റ് നേവിയിലാണ് ജോലി. സഹയാത്രികരായ ജോബിന്റെ സഹോദരൻ റോബിൻ, ഇളമ്പള്ളൂർ സ്വദേശി ഗോകുൽ, കരിക്കോട് മങ്ങാട് സ്വദേശി ഷോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കണ്ണനല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.