വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലിന് സംസ്കരിക്കും.

 



കണ്ണൂർ : ഇരിട്ടി - കൂട്ടുപുഴ കെഎസ്ടിപി റോഡിൽ കുന്നോത്ത് മൂസാൻ പീടികയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ  യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി പേമലയിൽ അമൽ മാത്യു (26) അണ് മരിച്ചത്.  ശനിയാഴ്ച  പതിനൊന്നര മണിയോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നും മൈസുരുവിലേക്ക് പോവുകയായിരുന്ന കാറും കുന്നോത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിന്റെ എതിർ വശത്ത് എത്തിയാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാത്തതിൽ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് പൂർണ്ണമായും തകർന്നു നിന്നെങ്കിലും ബൈക്ക് ഓടിച്ച അമൽ മാത്യു റോഡിന് പുറത്തേക്ക്  തെറിച്ച് നാലുമീറ്റർ താഴ്ച്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ മതില്കെട്ടിന് താഴെ  കുഴിയിൽ നിന്നും വളരെ സാഹസപ്പെട്ടാണ് അമലിനെ പുറത്തെടുത്തത്. തലയ്ക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു. ഇരിട്ടിയിലെ ആശുപത്രിയിൽ പ്രാഥമിക ശ്രുഷൂശ നൽകി കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഇടിച്ച കാർ അപകട സ്ഥലത്തു നിന്നും 20മീറ്ററോളം മാറിയാണ് നിന്നത്. കണ്ണൂരിൽ സൗണ്ട് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു അമൽ മാത്യു. പെരിങ്കരിയിലെ പേമലയിൽ മാത്യു- ലില്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലിയ, ലിന. സംസ്‌കാരം ഞായറാഴ്ച്ച  വൈകിട്ട് നാലിന്  പെരിങ്കരി സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ .

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.