ജയില്‍ കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രദര്‍ശനം ജയിലിന്റെ വലിയ കവാടം കണ്ടവരാരും അതിനകം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടാകും. കയ്യൂരിലെത്തിയാല്‍ സെന്‍ട്രല്‍ ജയിലിനെ കുറിച്ച് എല്ലാം അറിയാന്‍ അവസരമുണ്ട്

 ജയില്‍ കാഴ്ച്ചകളിലേക്ക് കണ്‍തുറന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രദര്‍ശനം



ജയിലിന്റെ വലിയ കവാടം കണ്ടവരാരും അതിനകം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടാകും. കയ്യൂരിലെത്തിയാല്‍ സെന്‍ട്രല്‍ ജയിലിനെ കുറിച്ച് എല്ലാം അറിയാന്‍ അവസരമുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തിന്റെ ചെറു മാതൃക ഒരുക്കിയിരിക്കുകയാണ് ജയിലിന്റെ പ്രദര്‍ശന സറ്റാളില്‍. ഈ കവാടം കടന്നാല്‍ കേരളത്തിലെ ആദ്യ സെന്‍ട്രല്‍ ജയിലിന്റെ  ചരിത്രമറിയാം. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെ കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളായ വിയ്യൂര്‍, പൂജപ്പുര എന്നീ ജയിലുകളുടെ മാതൃക ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
കേരളത്തിലെ അവസാനത്തെ വധശിക്ഷയായ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയ കയര്‍,രണ്ടു പേരേ ഒരേ സമയം തൂക്കിലേറ്റാന്‍ കഴിയുന്ന തൂക്കു മരത്തിന്റെ മാതൃക തുടങ്ങി കാഴ്ച്ചകള്‍ ഏറെയുണ്ട്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ പ്രദര്‍ശനത്തില്‍ . ജയിലില്‍ അന്തേവാസികളായിരുന്ന പ്രമുഖരുടെ വിവരങ്ങള്‍, പ്രമുഖരുടെ സന്ദര്‍ശക ഡയറിയിലെ കുറിപ്പുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 1869 സ്ഥാപിതമായ ജയിലിന്റെ ചരിത്രം, 38 ഏക്കറില്‍ പരന്നു കിടക്കുന്ന ജയിലിന്റെ പൂര്‍ണമായ ചെറു മാതൃക  തുടങ്ങി പലതുണ്ട് ഇവിടെ കാണാന്‍ . ജയിലിലെ അന്തേവാസികള്‍ തന്നെയാണ് ഈ മാതൃകകള്‍ നിര്‍മിച്ചിരിക്കുന്നത്. അന്തേവാസികള്‍ വരച്ച ചിത്രങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.