പത്തൊമ്പതു വർഷത്തെ തടവിനുശേഷം ജയിലിൽനിന്നിറങ്ങിയകുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി.
കാഠ്‌മണ്ഡു : പത്തൊമ്പതു വർഷത്തെ തടവിനുശേഷം കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് ജയിൽമോചിതനായി. കാഠ്‌മണ്ഡു സെൻട്രൽ ജയിലിൽനിന്നിറങ്ങിയ ശോഭ്‌രാജിനെ ഫ്രാൻസിലേക്ക് നാടുകടത്തി. ഖത്തർ എയർവേയ്‌സിന്റെ വിമാനത്തിൽ ദോഹ വഴി പാരീസിലേക്കാണ് ഫ്രഞ്ച് പൗരനായ ശോഭ്‌രാജ് പോയത്. 10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
ബുധനാഴ്‌ച നേപ്പാൾ സുപ്രീംകോടതിയാണ് ശോഭ്‌രാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. 78 വയസ്സുള്ള തന്നെ പ്രായം കണക്കിലെടുത്ത് വിട്ടയക്കണമെന്ന ശോഭ്‌രാജിന്റെ ഹർജിയിലായിരുന്നു ഉത്തരവ്. 1975ൽ നേപ്പാളിൽ അമേരിക്കൻ വനിത കോണി ജോ ബ്രോൻസിച്ചിനെ കൊലപ്പെടുത്തിയ കേസിൽ 2003ലാണ് അറസ്റ്റിലായത്.

Comments