യുവാവിന്റെ കൊലപാതകം : പ്രതി അറസ്റ്റിൽ.

 


തൃശൂർ : പേരാമംഗലം പുറ്റേക്കര അരുൺലാൽ (38) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോകകുമാറും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്ന്  അറസ്റ്റുചെയ്തത്. ഡിസംബർ 26 രാത്രി 10.30 മണിയോടെയാണ് പുറ്റേക്കര ഇടവഴിയിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലും മുഖത്തും മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മൃതശരീരം പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ, ഇയാളുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന്, കേസന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.