പൊലീസ് തലപ്പത്ത് അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി, അഞ്ച്‌ പുതിയ എഡിജിപിമാർ.

 





തിരുവനന്തപുരം : അഞ്ച്‌  ഉദ്യോഗസ്ഥർക്ക്‌ എഡിജിപിമാരായി സ്ഥാനക്കയറ്റം. ടി വിക്രം, ദിനേന്ദ്ര കശ്യപ്‌, ഗോപേഷ്‌ അഗർവാൾ, എച്ച്‌ വെങ്കിടേഷ്‌, അശോക്‌ യാദവ്‌ എന്നിവരെയാണ്‌ എഡിജിപിമാരാക്കിയത്‌. ടി വിക്രമിനെ സൈബർ ഓപ്പറേഷൻ എഡിജിപിയായും  ഗോപേഷ്‌ അഗർവാളിനെ കേരള പൊലീസ്‌ അക്കാദമി ഡയറക്ടറായും എച്ച്‌ വെങ്കിടേഷിനെ സായുധ പൊലീസ്‌ ബറ്റാലിയൻ എഡിജിപിയായും നിയമിച്ചു. നീരജ്‌കുമാർ ഗുപ്‌ത നോർത്ത്‌ സോൺ ഐജിയായും എ അക്‌ബറിനെ ട്രാഫിക് ആൻഡ്‌ റോഡ്‌ സേഫ്‌റ്റി മാനേജ്‌മെന്റ്‌ ഐജിയായും നിയമിച്ചു.തിരുവനന്തപുരം സിറ്റി പൊലീസ്‌ കമീഷണർ ജി സ്‌പർജൻ കുമാറിനെ സൗത്ത്‌ സോൺ ഐജിയായും ഹർഷിത അട്ടലൂരിയെ വിജിലൻസ്‌ ഐജിയായും സി എച്ച്‌ നാഗരാജുവിനെ സിറ്റി പൊലീസ്‌ കമീഷണറായും കെ സേതുരാമനെ കൊച്ചി സിറ്റി പൊലീസ്‌ കമീഷണറായും മാറ്റി നിയമിച്ചു. പി പ്രകാശാണ്‌ ഇന്റലിജൻസ്‌ ഐജി. തോംസൺ ജോസ്‌, ഡോ. എ ശ്രീനിവാസ്‌, എച്ച്‌ മഞ്‌ജുനാഥ്‌ എന്നിവർക്ക്‌ ഡിഐജിമാരായും സ്ഥാനക്കയറ്റം നൽകി. ഡോ. എ ശ്രീനിവാസ്‌ എറണാകുളം റേഞ്ച്‌ ഡിഐജിയായും രാജ്‌പാൽ  മീണയെ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണറായും പുട്ട വിമലാദിത്യയെ അഡ്‌മിനിസ്‌ട്രേഷൻ ഡിഐജിയായും നിയമിച്ചു.


അനൂജ്‌ പലിവാലിനെ റാപ്പിഡ്‌ റെസ്‌പോൺസ്‌ ആൻഡ്‌ റെസ്‌ക്യു ഫോഴ്‌സ്‌ ബറ്റാലിയൻ കമാൻഡന്റായും പി നിധിൻരാജിനെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ സൂപ്രണ്ടായും ജി ജെയ്ദേവിനെ സായുധ സേനാ ആസ്ഥാനത്തെ കമാൻഡന്റായും നിയമിച്ചു. ആർ ഇളങ്കോയെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച്‌ (ടെക്‌നിക്കൽ ഇന്റലിജൻസ്‌) എസ്‌പിയായും ഹേമലതയെ കണ്ണൂർ റൂറൽ എസ്‌പിയായും കെ എം സാബു മാത്യുവിനെ എറണാകുളം ക്രൈം ബ്രാഞ്ച്‌ എസ്‌പിയായും ബി കെ പ്രശാന്തൻ കാണിയെ കെഎസ്‌ഇബി ചീഫ്‌ വിജിലൻസ്‌ ഓഫീസറായും നിയമിച്ചു. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച്‌ ഭരണവിഭാഗം എസ്‌പി കെ ഇ ബൈജു കോഴിക്കോട്‌ സിറ്റി ഡിസിപിയാകും. സ്‌പെഷ്യൽ ബ്രാഞ്ച്‌ എസ്‌പിയായി ആർ മഹേഷിനെ നിയമിച്ചു.



Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.