അംഗനവാടിക്ക് സൗജന്യ സ്ഥലം നൽകി റിട്ടയേർഡ് അധ്യാപകൻ; എത്രയും വേഗം അംഗനവാടി നിർമ്മിച്ച് അത് മാതൃക അംഗൻവാടി ആക്കി ഉയർത്തുമെന്നും കണ്ണൂർ കോർപറേഷൻ മേയർ.


 


കണ്ണൂർ : വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സൗജന്യമായി സ്വന്തം സ്ഥലം നൽകി റിട്ടയേർഡ് അധ്യാപകൻ. കണ്ണൂർ കോർപ്പറേഷന് കീഴിലെ എടക്കാട് സോണലിൽ പെട്ട ആറ്റടപ്പയിൽ പ്രവർത്തിക്കുന്ന 104ാം നമ്പർ അംഗനവാടിയുടെ കെട്ടിട നിർമ്മാണത്തിനാണ് ആറ്റടപ്പയിലെ റിട്ടയേർഡ് അധ്യാപകൻ  അങ്കു രാജൻ മാസ്റ്റർ  സ്വന്തം ഉടമസ്ഥതയിലുള്ള 6 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. സ്ഥലത്തിന്റെ രേഖ അങ്കു രാജൻ മാസ്റ്ററിൽ നിന്നും മേയർ അഡ്വക്കറ്റ് ടി ഒ മോഹനൻ ഏറ്റുവാങ്ങി. 15 ഓളം കുട്ടികൾ പഠിക്കുന്ന ഈ അംഗനവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ കോർപ്പറേഷൻ നടത്തിയ ശ്രമങ്ങൾ സ്ഥല ലഭ്യത കുറവ് മൂലം പലതവണ തടസ്സപ്പെട്ടതായി മേയർ പറഞ്ഞു. ഈ പ്രശ്നങ്ങൾ അങ്കുരാജൻ മാസ്റ്ററുടെ നല്ല മനസ്സ് വഴി പരിഹരിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെ എത്രയും വേഗം അംഗനവാടി നിർമ്മിച്ച് അത് മാതൃക അംഗൻവാടി ആക്കി ഉയർത്തുമെന്നും  മേയർ പറഞ്ഞു.
 ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, അഡ്വക്കേറ്റ് പി ഇന്ദിര, സിയാദ് തങ്ങൾ, കൗൺസിലർമാരായ വി ബാലകൃഷ്ണൻ, പി വി കൃഷ്ണകുമാർ, ശ്രീജ ആരംഭൻ, എൻ ഉഷ, ഡോക്ടർ മെറീന മാത്യു ജോർജ്, മഹേഷ് ചാല, ലതീഷ് ലക്ഷ്മണൻ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.