കണ്ണൂർ ജില്ലാ ആശുപത്രി ജീവനക്കാരനെ കയ്യെറ്റം ചെയ്ത നടപടിയിൽ എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു.



കണ്ണൂർ : കഴിഞ്ഞദിവസം  ജില്ല ആശുപത്രി ട്രൊമ കെയർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് ഓഫീസർ മുഹമ്മദ് ഷെമീറിനെ രോഗിയുടെ സഹായി കയ്യേറ്റം ചെയ്തതിൽ എൻജിഒ അസോസിയേഷൻ കണ്ണൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധിച്ചു.
 ജീവനക്കാർ സുഗമമായി ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന് അധികൃതർ തയ്യാറാവണം എന്നും ടൗൺ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ രാജേഷ് ഖന്ന , സംസ്ഥാന സെക്രട്ടറി എം.പി ഷനീജ് , ജില്ലാ സെക്രട്ടറി വി സത്യൻ തുടങ്ങിയവർ സംസാരിച്ചു.
 ബ്രാഞ്ച് പ്രസിഡണ്ട് സുജേഷ് കെ കെ അദ്ധ്യഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കിഷോർ കുമാർ സി കെ സ്വാഗതവും ബ്രാഞ്ച് ട്രഷറർ ബിനോയ് വി പി നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.