Gold seized at Kannur airport കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇരിക്കൂർ, കാസർക്കോട് സ്വദേശികളായ രണ്ടുപേരിൽ നിന്നായി 1299 ഗ്രാം സ്വർണം പിടികൂടി.



കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ടുപേരിൽ നിന്നായി 1299 ഗ്രാം സ്വർണം പിടികൂടി. എയർ ഇന്റലിജൻസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ  പരിശോധനയിൽ മസ്‌കറ്റിൽ നിന്ന് വന്ന ജി 8 56 വിമാനത്തിലെ ഇരിക്കൂർ സ്വദേശിനിയിൽ നിന്നും പർദ്ദയിൽ ഒളിപ്പിച്ച നിലയിൽ  24,92,802 രൂപയുടെ 500 ഗ്രാം സ്വർണം  പിടികൂടിയത്. മറ്റൊരു പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച ദുബായിൽ നിന്ന് വന്ന ഐഎക്സ് 748 വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് നസീദ് എന്ന യാത്രക്കാരനെ തടയുകയും ഇയാളിൽ നിന്നും 45,43,913 രൂപ വിലവരുന്ന 799 ഗ്രാം  സ്വർണം പിടികൂടുകയും ആയിരുന്നു. 2 മെറ്റൽ ബാറുകളുടെ രൂപത്തിൽ രണ്ട് എമർജൻസി ലൈറ്റുകളുടെ ബാറ്ററി കാബിനറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ് ഗീതാകുമാരി, ഇൻസ്‌പെക്ടർമാരായ രാംലാൽ, സിലീഷ്, സൂരജ് ഗുപ്ത,  ഹെഡ് ഹവിൽദാർ ഓഫിസ് സ്റ്റാഫുകളായ ഗിരീഷ്,  ഹരീഷ്, ശിശിര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വർണം  പിടികൂടിയത്.
അബൂബക്കർ പുറത്തീൽ, ന്യൂസ്‌ ഓഫ് കേരളം.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.