ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന 30 കിലോഗ്രാം കഞ്ചാവ് കാസർക്കോട് മിയാപദവിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽ നിന്നും പിടികൂടി; കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാർ, വ്യാജ നമ്പർ പ്ളേറ്റുകൾ, ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികൾ എന്നിവയും കസ്റ്റഡിയിലെടുത്തു.





കാസർക്കോട്: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും  കാസർക്കോട് സർക്കിൾ സംഘവും ചേർന്ന് ആന്ധ്രയിൽ നിന്നും കടത്തി കൊണ്ട് വന്ന 30 കിലോഗ്രാം കഞ്ചാവ് കാസർക്കോട് മിയാപദവിലുള്ള പണി പൂർത്തിയാകാത്ത വീട്ടിൽ നിന്നും  പിടികൂടി. വീടിന്റെ ഉടമസ്ഥനായ മിയാപദവ് സ്വദേശി മുഹമ്മദ്‌ മുസ്തഫ  എന്നയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച ആൾട്ടോ കാർ, വ്യാജ നമ്പർ പ്ളേറ്റുകൾ,  ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് പാക്ക് ചെയ്യുന്നതിനുള്ള സാമഗ്രികൾ എന്നിവയും കസ്റ്റഡിയിലെടുത്തു. 
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ  ടി. അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ  സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, കാസർക്കോട് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ഐസക്, എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വി.വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ രവീന്ദ്രൻ (ഹോസ്ദുർഗ് സർക്കിൾ ഓഫീസ് ), സുരേഷ്ബാബു (EE &ANSS കാസർക്കോട് ), സുധീന്ദ്രൻ, സുനീഷ്മോൻ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി, സുബിൻ,വിശാഖ്, രജിത്, ജിതിൻ, ശരത്, സനേഷ്കുമാർ എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു. 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.