കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ മന്ത്രി കെ. രാധാകൃഷ്ണൻ ‍ പതാക ഉയര്‍ത്തി.









കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടില്‍  നടന്ന 74 മത് റിപ്പബ്ലിക്ക് ദിന ചടങ്ങില്‍  കേരള ദേവസ്വം പട്ടികജാതി -പട്ടികവർഗ്ഗ പാർലിമെന്റരികാര്യ വകുപ്പ് മന്ത്രി  കെ. രാധാകൃഷ്ണൻ ‍ പതാക ഉയര്‍ത്തി. തുടർന്ന് ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരി നയിച്ച സേനാംഗങ്ങളുടെ സെറിമോണിയൽ പരേഡില്‍  മന്ത്രി കെ.രാധാകൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടര്‍  എസ് ചന്ദ്രശേഖര്‍ ഐ എ എസ്, കണ്ണൂര്‍ സിറ്റി  പോലീസ് കമ്മീഷണര്‍  അജിത്ത് കുമാർ ഐ പി എസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ പി എസ് , കണ്ണൂര്‍ സിറ്റി അഡീഷണല്‍ എസ്പി  എ.വി പ്രദീപ്‌ , എം എൽ എമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ വി സുമേഷ്, കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌  പി. പി ദിവ്യ  തുടങ്ങിയവര്‍   സംബന്ധിച്ചു. സെറിമോണിയൽ പരേഡിൽ കണ്ണൂർ ഡി. എച്ച്.ക്യു, കണ്ണൂർ റൂറൽ ഡി. എച്ച്. ക്യു, വനിതാ പോലീസ്, ജയിൽ, എക്‌സൈസ്, എന്നീ സേനകളിലെ 6 പ്ലാട്ടൂണുകളും ഡി. എസ്. സി യിലെ ബാൻഡ് സംഘവും, വിവിധ കോളേജ്, സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള എൻ സി സി, സ്കൗട്ട് & ഗൈഡ്, ജൂനിയർ റെഡ് ക്രോസ്സ്, കാപ്സ് സ്പെഷ്യൽ സ്കൂൾ മേലെചൊവ്വ എന്നിവിടങ്ങളിൽ നിന്നുള്ള 32 പ്ലാട്ടൂണുകളും അണിനിരന്നു. മികച്ചരീതിയിൽ പരേഡ് ചെയ്ത പ്ലാട്ടൂൺണായി കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു വിനെ തിരഞ്ഞെടുത്തു.

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.