ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ.




കണ്ണൂർ : പേരാവൂർ എക്സൈസ് പാൽച്ചുരം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കെ എൽ 78 1906 ബജാജ് പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 750 ഗ്രാം കഞ്ചാവുമായി പാൽച്ചുരം  തോട്ടവിള വീട്ടിൽ  അജിത്കുമാർ  (42) നീണ്ടു നോക്കി ഒറ്റപ്ലാവ്  കാടംപറ്റ വീട്ടിൽ  ശ്രീജ  (39) എന്നിവരെ പേരാവൂർ എക്സൈസ് . ഇൻസ്പക്ടർ വിജേഷ് എ.കെ യും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തത്. കൊട്ടിയൂർ, നീണ്ടു നോക്കി പ്രദേശങ്ങളിൽ കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പ്രധാന കണ്ണികളായ ഇവർ കുറച്ചു നാളുകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം  എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ . പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർവാഹനം സഹിതം തികളാഴ്ച വൈകുന്നേരം പാൽച്ചുരം ആ ശ്രമം ജംഗ്ഷനിൽ വെച്ച്  പിടിയിലായത്. 

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.