കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന രണ്ടു പേർ എക്സൈസിന്റെ പിടിയിൽ.
കലൂർ : കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന രണ്ടു പേർ എക്സൈസിന്റെ പിടിയിൽ. ആഷിക് ജോൺസൺ, ആദിൽ ഷാജി എന്നിവരാണ് എറണാകുളം സർക്കിൾ എക്സൈസിന്റെ പിടിയിലായത്. ഇവരിൽനിന്ന് ഒന്നര ഗ്രാം (1.5 ഗ്രാം) എംഡിഎംഎ പിടിച്ചെടുത്തു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫീസർ എൻ ഡി ടോമി, എ. സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Comments