അതിഥി തൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് പിടിയിൽ.



തൃശൂർ: ആസ്സാം സ്വദേശിയായ അതിഥിതൊഴിലാളിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്നുപേർ തൃശൂർ ടൌൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കണിമംഗലം കുറുപ്പം വീട്ടിൽ മുഹമ്മദ് യാസിൻ (18) ഒല്ലൂക്കര കാളത്തോട് കോക്കാക്കില്ലത്ത് മുഹമ്മദ് ബിലാൽ (18) ഒല്ലൂർ അഞ്ചേരിച്ചിറ  ഷൊർണൂക്കാരൻ വിജീഷ് (18) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാൾ കൂടി ബാക്കിയുണ്ട്. 2023 ഫെബ്രുവരി 22  രാത്രി 8.45 മണിയോടെ ജോലികഴിഞ്ഞ് നടന്നുപോകുകയായിരുന്ന അസം സ്വദേശിയെ കൂർക്കഞ്ചേരി സോമിൽ റോഡ് പരിസരത്തുവെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും, കൈവശം പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രതികളുടെ മൊബൈൽഫോൺ നമ്പറിലേക്ക് ആദ്യം 300 രൂപ അയക്കാൻ പറയുകയും, തുടർന്ന് അസം സ്വദേശിയുടെ ബാങ്ക് എക്കൌണ്ടിൽ പണമുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, മൊബൈൽഫോൺ തട്ടിപ്പറിച്ച്, ഭീഷണിപ്പെടുത്തി, പിൻ നമ്പർ വാങ്ങിയെടുക്കുകയും എക്കൌണ്ടിലുണ്ടായിരുന്ന 12000 രൂപ ഗൂഗിൾ പേ വഴി പ്രതികളിൽ ഒരാളുടെ എക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് ബൈക്കുകളിൽ കയറി സ്ഥലം വിടുകയും ചെയ്തിരുന്നു.  23.02.2023 രാവിലെ പരാതിക്കാരൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേത്തി, പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. 
അന്വേഷണ സംഘാംഗങ്ങൾ: ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ സി.എസ്. നെൽസൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ, സിപിഓ മാരായ പി. ഹരീഷ്കുമാർ, വി.ബി ദീപക്, സൈബർ സെൽ സി പി ഓ കെ.എസ്. ശരത്.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.