സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.
ആലപ്പുഴ : ആലപ്പുഴ കലവൂർ ജംഗ്ഷന് സമീപത്തു നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് പിടികൂടി. സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് തണ്ണീർമുക്കം സൗത്ത് സ്വദേശി വിയാസ് പി എ (28 ) അറസ്റ്റിലായത്. 1.100 കിലോഗ്രാം കഞ്ചാവും, 24.327 ഗ്രാം ഹാഷിഷ് ഓയിലുമായി സ്‌കൂട്ടറിൽ വരികെയാണ് ഇയാൾ പിടിയിലായത്. വർഷങ്ങളായി പ്രതിക്ക് കഞ്ചാവ് വില്പന ഉണ്ടെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത് ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷ് നേതൃത്വം കൊടുത്ത എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മധു എസ്, സതീഷ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, ഷെഫീക്ക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുലേഖ എന്നിവർ ഉണ്ടായിരുന്നു.

Comments