എളയാവൂർ സി.എച്ച്.എമ്മിൻ്റെ വിജയം ത്യാഗം കൊണ്ട് നേടിയെടുത്തത്. ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

സി.എച്ച്.എം. സിൽവർ ജൂബിലി ബ്ലോക്കിന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ശിലാസ്ഥാപനം നിർവ്വഹിക്കുന്നു.



കണ്ണൂർ: 1995 കാലഘട്ടത്തിൽ യു.ഡി.എഫ് സർക്കാറിൻ്റെ ചരിത്രപരമായ തീരുമാനത്തിൻ്റെ ഭാഗമായി കേരളത്തിൽ പഞ്ചായത്ത് തലങ്ങളിൽ ഹൈസ്കൂൾ ഇല്ലാത്ത പഞ്ചായത്തുകൾക്ക് ഹൈ സ്കൂൾ അനുവദിക്കാൻ തീരുമാനിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ  വലിയ നേട്ടമായി കാണുന്നു. അക്കാലത്ത് അനുവദിക്കപ്പെട്ട ഒരു സ്കൂളാണ് എളയാവൂർ സി.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂൾ.ഈ സ്കൂൾ 25 വർഷം കൊണ്ട് എല്ലാ മേഖലയിലും നേടിയെടുത്ത വിജയം ത്യാഗസമർപ്പണം കൊണ്ട് നേടിയെടുത്തതാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി.പറഞ്ഞു. അന്നത്തെ കാലഘട്ടം പ്രത്യേകിച്ച് ഇതിൻ്റെ ശിലാസ്ഥാപനം നടക്കുന്ന വേളയിൽ രാഷ്ട്രീയ സംഘർഷം കൊണ്ട് കലുഷിതമായിരുന്നു.എന്നാൽ നാട്ടുക്കാരുടെ ആവേശം ഇന്നും മറക്കാൻ പറ്റാത്ത അനുഭവമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും കാലോചിതമായി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായി അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളായി വളർത്തിയെടുക്കാൻ മാനേജ്മെൻ്റും നാട്ടുകാരും അധ്യാപകരും മുന്നോട്ട് വരണമെന്നും സി.എച്ച്.എമ്മിൻ്റെ സിൽവർ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം സംസാരിക്കുകയായിരുന്നു. സ്കൂൾ അനുവദിച്ചു കിട്ടുന്നതിന് വേണ്ടി വി.കെ.അബ്ദുൾ ഖാദർ മൗലവി സാഹിബിൻ്റെ ഇടപെടലുകൾ എടുത്തു പറയുകയും എന്ത് കൊണ്ടും പ്രശസ്തനായ എഴുത്തുക്കാരനും വാഗ്മിയുമായ വാണിദാസ് എളയാവൂരിൻ്റെ നാട്ടിൽ ഇത്തരമൊരു സ്കൂൾ അനുവദിക്കാൻ നിമിത്തമായതിൽ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് മാനേജർ പി.എ.കരീം അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് സിൽവർ ജൂബിലി ബ്ലോക്കിൻ്റെ ശിലാസ്ഥാപനം ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ് നിർവ്വഹിച്ചു.ദേശീയ അധ്യാപക അവാർഡ്  ജേതാവും എഴുത്തുക്കാരനും വാഗ്മിയുമായ വാണിദാസ് എളയാവൂർ മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനവും മെമ്പർഷിപ്പ് വിതരണവും പൂർവ്വ പ്രഥമ അധ്യാപകൻ ബക്കർ ചൂളിയാട് നിർവ്വഹിച്ചു.കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുൻ മാനേജർമാർക്ക് ഉപഹാര വിതരണം നടത്തി. ദുബൈ കണ്ണൂർ മണ്ഡലം കെ.എം.സി.സിയുടെ ഉപഹാരം മുഹമ്മദ് ബഷീർ എം.പി.ക്ക് പ്രസിഡണ്ട് മൊയ്തു  മഠത്തിൽ നൽകി. സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള  പി.ടി.എ യുടെ ഉപഹാരം പി.ടി.എ പ്രസിഡണ്ട് മുഹമ്മദലി കൂടാളി വിതരണം ചെയ്തു.ചടങ്ങിൽ വെച്ച് മുൻകാല  പി.ടി.എ പ്രസിഡണ്ടുമാരെ ആദരിച്ചു. പ്രഥമ അധ്യാപകൻ പി.പി.സുബൈർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.കെ.പി.മുനാസ്, പി.മുഹമ്മദ്, വി.മുഹമ്മദലി, ആഷിഖ് കാഞ്ഞിരോട്, ഡോക്ടർ മുഹമ്മദ് റസ്മി, സ്കൂൾ ലീഡർ റന റസാഖ്, പി.സി.മഹമൂദ്, പി.പി.അബൂബക്കർ, എ.പ്രകാശൻ, പി.പി.കാഞ്ചന, പി.സി.അമീനുള്ള, കെ.ഇന്ദിര, എ.എം.ദീപ, കെ.പി.വിനോദ് കുമാർ സംസാരിച്ചു. പ്രിൻസിപ്പാൾ സി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി കെ.എം കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.





ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.