പ്രാദേശിക അവധി: പൊതുപരീക്ഷകൾക്ക് ബാധകമല്ല.




തിരുവനന്തപുരം : 

  കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് (വാർഡ് 12) വാർഡിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27,28 മാർച്ച് ഒന്ന് തിയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി മുൻനിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.