ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ മുക്കാൽ കോടിയോളം വില വരുന്ന വൻ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; അരി ലോഡിനകത്താണ് ഹാൻസ് കടത്തിയത്.
പാലക്കാട്: പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കൊപ്പം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലോറിയിൽ കടത്തിയ നിരോധിത പുകയില ഉത്പന്നമായ ഒരു ലക്ഷത്തിയമ്പതിനായിരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ചില്ലറ വിപണിയിൽ മുക്കാൽ കോടിയോളം വില വരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കൊപ്പം പോലീസ് സ്റ്റേഷന് മുന്നിൽ വെച്ചാണ് ഹാൻസ് ലോറി പിടികൂടിയത്. അരി ലോഡിനകത്താണ് ഹാൻസ് കടത്തിയത്. ഹാൻസ് കയറ്റിയ ലോറി ഓടിച്ച മലപ്പുറം ചുങ്കത്തറ പോത്തുകൽ കുറുപ്പിലകത്ത് വീട്ടിൽ ഷമീർ (36) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തേക്ക് സപ്ലൈ ചെയ്യാനാണ് ഹാൻസ് കടത്തിയതെന്ന് പ്രതി പറഞ്ഞു. പുകയില ഉത്പന്നങ്ങളുടെ ഉറവിടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസ്, ഷൊർണൂർ ഡി.വൈ.എസ്.പി, പി.സി.ഹരിദാസ്, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം കൊപ്പം സബ്ബ് ഇൻസ്പെക്ടർ രാജേഷ്.എം.ബി യുടെ നേതൃത്വത്തിലുള്ള കൊപ്പം പോലീസും സബ്ബ് ഇൻസ്പെക്ടർ എസ്. ജലീൽ ൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ഹാൻസും പ്രതിയേയും പിടികൂടിയത്.

Comments