നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള വൊളന്റിയർമാർ പങ്കാളികളാകണം: മുഖ്യമന്ത്രി; മയക്കുമരുന്നുപോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരായ പോരാട്ടത്തിൽ യൂത്ത് ഫോഴ്സ് അംഗങ്ങൾ മുന്നിലുണ്ടാകണം.



നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതിൽ ടീം കേരള യൂത്ത് ഫോഴ്സ് വൊളന്റിയർമാർ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കേരള യൂത്ത് ഫോഴ്സിന്റെ പ്രവർത്തനം എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം കേരള യൂത്ത് ഫോഴ്സിലെ 2500 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുവജനങ്ങളുടെ കർമശേഷി സമൂഹത്തിനു പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ടീം കേരള പദ്ധതി ആവിഷ്‌കരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടീം കേരളയുടെ കാര്യശേഷിയും കർമബോധവും സാമൂഹ്യപ്രതിബദ്ധതയും വെളിപ്പെട്ട പല ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. കേരളം നേരിട്ട പ്രകൃതി ദുരന്തങ്ങളുടെ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ ക്യാംപുകളിലെ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഇവരായിരുന്നു. കോവിഡ് മഹാമാരി നാടിനെ നിശ്ചലമാക്കിയപ്പോൾ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ യൂത്ത് ഫോഴ്സ് അംഗങ്ങൾ പൂർണമായി സഹകരിച്ചു. ദുരന്തങ്ങളും മഹാമാരികളുമുണ്ടാകുമ്പോൾ സർക്കാർ സംവിധാനങ്ങളെ സഹായിച്ചുകൊണ്ടു ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാനുള്ള ഇടപെടൽ സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതു ശ്ലാഖനീയമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

മയക്കുമരുന്നുപോലുള്ള സാമൂഹ്യ വിപത്തുകൾക്കെതിരായ പോരാട്ടത്തിൽ യൂത്ത് ഫോഴ്സ് അംഗങ്ങൾ മുന്നിലുണ്ടാകണം. യുവജനങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ചു നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. വരുന്ന 25 വർഷംകൊണ്ടു കേരളത്തിന്റെ ജീവിത നിലവാരം വികസിത - മധ്യവരുമാന രാജ്യങ്ങളുടേതിനു സമാനമാക്കാനാണു ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ടീം കേരള സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു.

വരുന്ന മൂന്നു വർഷംകൊണ്ടു 10,000 അംഗങ്ങളടങ്ങുന്ന യൂത്ത് ഫോഴ്സായി ടീം കേരള മാറുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക - യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.  വി.കെ. പ്രശാന്ത് എം.എൽ.എയുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്അംഗങ്ങളായ വി.കെ. സനോജ്എസ്. കവിതഷെരീഫ് പാലൊളിപി.എം. ഷെബീറലിസന്തോഷ് കാലമെമ്പർ സെക്രട്ടറി വി.ഡി. പ്രസന്നകുമാർതിരുവനന്തപുരം ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ എ.എം. അൻസാരിജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ ആർ.എസ്. ചന്ദ്രികാദേവിഅവളിടം ക്ലബ് ജില്ലാ യുവതീ കോ-ഓർഡിനേറ്റർ വി.എസ്. ശ്യാമടീം കേരള സംസ്ഥാന കോ-ഓർഡിനേറ്റർ പി.എം. സാജൻ തുടങ്ങിയവരും പങ്കെടുത്തു.




ന്യൂസ്‌ ഓഫ് കേരളം`വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.