തൃശ്ശൂർ പാളത്തിലെ അറ്റകുറ്റപ്പണി; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം; ജനശതാബ്ദി ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി, ബദൽ സംവിധാനവുമായി കെഎസ്ആർടിസി.




തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, എറണാകുളം – ഷൊർണൂർ മെമു, എറണാകുളം- ഗുരുവായൂർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ബസ് സർവീസ് ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ട്രെയിൻ ഗതാഗതം  റദ്ദാക്കൽ, കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ഏർപ്പെടുത്തി. തിരുവനന്തപുരത്തു നിന്ന് ഇന്ന് ( 26-02-23) ഉച്ചയ്ക്ക് പുറപ്പെടുന്ന 
കണ്ണൂർ ജനശതാബ്ദി ട്രെയിൻ ക്യാൻസൽ ചെയ്തതിനെത്തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി 
യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് അധിക സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി സജ്ജമായിക്കഴിഞ്ഞുവെന്നും കെഎസ്ആർടിസി അറിയിച്ചു. 26/02/2023  ക്യാൻസൽ ചെയ്ത തിരുവനന്തപുരം കണ്ണൂർ ജനശദാബ്ദി ട്രെയിനിനിൻ്റെ  എറണാകുളം, കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യർത്ഥം   കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ.എസ് ആർ ടി സി യുടെ . വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.





ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.