റേഷൻകടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു: മന്ത്രി ജി.ആർ.അനിൽ; ഇന്ന് മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായി പുനഃക്രമീകരിച്ചു.






സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 1 മുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടകളുടെ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായി പുനഃക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങൾക്ക് റേഷൻ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടതും, നിലവിൽ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുൻവർഷങ്ങളിലെപോലെ റേഷൻ കടകളുടെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഗുണഭോക്താക്കൾക്ക് യഥാസമയം കൈപ്പറ്റാൻ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് 4 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.