ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സിന്റെ മറവിൽ 111 കിലോഗ്രാം കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. News






മയക്കുമരുന്ന് കടത്ത്  കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്പെയർ പാർട്സിന്റെ മറവിൽ 111 കിലോഗ്രാം കഞ്ചാവ് കടത്തിയ യുവാക്കൾക്കാണ് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 10/12/2020 ന് താമരശ്ശേരി കുമാരനല്ലൂർ സ്വദേശികളായ  സ്വാലിഹ് (28),  ഹാബിദ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്. വയനാട് അസിസ്റ്റന്റ്  എക്സൈസ് കമ്മീഷണർ ആയിരുന്ന സോജൻ സെബാസ്റ്റ്യൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ  പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ യു സുരേഷ് കുമാർ ഹാജരായി.

 



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.