കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. M Shajar took charge as the Chairman of Kerala State Youth Commission.





കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ഡോ. ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്.
പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂര്‍വമായി മുന്നോട്ട് പോകുമെന്നും എം ഷാജര്‍ പറഞ്ഞു. ചുമതല ഏറ്റെടുത്ത എം. ഷാജറിന് കമ്മീഷന്റെ നിയമാവലി മുന്‍ യുവജനകമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം കൈമാറി. ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, കമ്മീഷന്‍ അംഗങ്ങളായ കെ.പി. പ്രമോഷ്, അഡ്വ. ആര്‍. രാഹുല്‍, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ഡോ. ഷിജുഖാന്‍, വി. എസ്. ശ്യാമ തുടങ്ങിയവര്‍ പങ്കെടുത്തു.കണ്ണൂര്‍ എംഎം ബസാര്‍ പുറക്കുന്ന് സ്വദേശിയായ ഷാജര്‍ കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അയാന്‍ ഹാദി, അയ്‌റ എമിന്‍.  



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.