കാർ വാടകയ്ക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി. News





കണ്ണൂർ : കാർ വാടകയ്ക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി. മയ്യിൽ നാറാത്ത് കുമ്മായക്കടവ്  ഖദീജ മൻസിൽ എ പി നിഹാദിനെ (24) യാണ് കണ്ണപുരം ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ വീട് വളഞ്ഞ പോലീസ് വീടിന്റെ മുകളിലെ ബാത്റൂമിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞവർഷം നവംബറിൽ കണ്ണപുരം സ്വദേശിനിയുടെ കാർ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞു എടുത്ത ശേഷം പ്രതി മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ പണയപ്പെടുത്തുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആയിരുന്നു.പരാതിയിൽ കണ്ണപുരം പൊലീസ് കേസ് എടുക്കുകയായിരുന്നു. കൂട്ടുപ്രതികളായ മറ്റു രണ്ട് പേർ അന്ന് പിടിയിലായിരുന്നു. ഇയാൾ അപ്പോൾ ഒളിവിൽ പോയി. പരിയാരത്ത് ഇയാളുടെ പേരിൽ ഒരു വണ്ടി കളവ് കേസ്, കണ്ണൂരിൽ കളവ് കേസ്, കൊലപാതക കേസ്, വാഹനത്തിൽ ആയുധം വെച്ച് യാത്ര ചെയ്തതിന് കേസ്, കാസറഗോഡ് സ്റ്റേഷൻ, പയ്യന്നൂർ സ്റ്റേഷൻ, എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. എസ് ഐ വിനീഷ്, എ എസ് ഐ ഗിരീഷ്, എസ് സി പി ഓ ഷീബ, സിപിഒ ഷാനിബ്, അനൂപ് ടിവി, ജവാദ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.