എനിക്കൊരു തോക്ക് വേണം' വനസൗഹൃദ സദസ്സില്‍ വേറിട്ട ആവശ്യം. News



തോക്ക് അല്ലെങ്കില്‍ തോക്കുള്ളയാളെ വേണമെന്ന ആവശ്യവുമായി പത്തനാപുരത്ത് നടന്ന വനസൗഹൃദ സദസ്സില്‍ വേറിട്ട ശബ്ദമായി അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്. തന്റെ കണ്‍മുന്‍പില്‍ തൊഴിലാളികള്‍ കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയാവുന്നെന്നും ഇതിന് പരിഹാരമായി തോക്കല്ലെങ്കില്‍ തോക്കുപയോഗിക്കുന്നയാളുടെ സേവനം വേണമെന്നുമായിരുന്നു മന്ത്രി എ കെ ശശീന്ദ്രനോടുള്ള അസീന മനാഫിന്റെ ആവശ്യം. നിലവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കാട്ടുപന്നിയെ വെടിവയ്ച്ചു കൊല്ലാന്‍ അനുവാദമുണ്ട്. എന്നാല്‍ തന്റെ കൈവശം തോക്കില്ലെന്ന് മാത്രമല്ല അത് ഉപയോഗിക്കാനും അറിയില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സേവനമെങ്കിലും ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്നും റൈഫിള്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ്മ വഴി തോക്കുപയോഗിക്കുന്നയാളുടെ സേവനം ലഭ്യമാക്കാമെന്നും മന്ത്രി ഉറപ്പ്‌നല്‍കി.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.