ഓപ്പറേഷൻ ക്ലീൻ കാസർക്കോട്: ഹവാല പണം പിടികൂടി.
കാഞ്ഞങ്ങാട് : ഹവാല പണം പിടികൂടി. ഉദുമ എരോൽ ഖാദിരിയ മൻസിലിൽ മുഹമ്മദ് അനസ് (33) ആണ് കെഎൽ 60 ജെ 4464 നമ്പർ സ്കൂട്ടിയിൽ നിന്നും 5.93 ലക്ഷം രൂപ കുഴൽ പണവുമായി പിടിയിലായത്. കാസർക്കോട് ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐപിഎസിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർക്കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും ഇൻസ്‌പെക്ടർ കെ പി. ഷൈനിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. പോലീസ് സംഘത്തിൽ സിപിഓമാരായ അനീഷ്, രമിത് എന്നിവർ ഉണ്ടായിരുന്നു.

Comments