സംസ്ഥാന വ്യാപകമായി പി - ഹണ്ട് റെയ്ഡ് : കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി, 133 കേസുകൾ രജിസ്റ്റർ ചെയ്തു. News




കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിൽ എട്ടു പേർ അറസ്റ്റിലായി. 133 കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ ഡോമിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരുടെ മേൽനോട്ടത്തിലാണ് വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്.
സംസ്ഥാനത്ത് 449 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിനായി ജില്ലാ പോലീസ് മേധാവിമാരുടെ മേൽ നോട്ടത്തിൽ 449 പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു. മൊബൈൽ ഫോണുകൾ, മോഡം, മെമ്മറി കാർഡുകൾ , ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുൾപ്പെടെ 212 ഉപകരണങ്ങളിലാണ്  കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ശേഖരിച്ചിരുന്നത്. അഞ്ചു മുതൽ 16 വരെ വയസ് പ്രായമുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. 2020 ജനുവരിയിൽ സൈബർ ഡോമിന്റെ കീഴിൽ പ്രവർത്തനം തുടങ്ങിയ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റാണ് ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷത്തിനിടെ 1120 ൽ പരം കേസുകൾ രജിസ്റ്റർ ചെയ്യാനും 494 പേരെ അറസ്റ്റ് ചെയ്യാനും ഈ അന്വേഷണം വഴിയൊരുക്കി.



ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.