പ്ലസ് ടു വിജയം 82.95 ശതമാനം. News




ഈ വർഷത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 82.95 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം. 432436 പേരെഴുതിയ പരീക്ഷയില്‍ 3,12,005 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ്‌ വിജയ ശതമാനം. 33815 പേർ ഫുൾ എ പ്ലസ്‌ നേടി. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55)കുറവ്‌ പത്തനംതിട്ട ജില്ല (76.59)യിലുമാണ്‌. ജൂൺ 21 മുതൽ സേ പരീക്ഷ നടത്തും.വിഎച്ച്എസ്സിയിൽ 78.39 ശതമാനമാണ് വിജയം .

 77 സ്കുളുകൾ 100 ശതമാനം വിജയം നേടി. അതിൽ സർക്കാർ സ്കൂൾ 8, എയ്ഡഡ് 25. അൺ എയിഡഡ് 32, സ്പെഷ്യൽ സ്കുർ 12 എന്നിങ്ങനെയാണ് വിജയം. സയൻസ്‌ ഗ്രൂപ്പിൽ 87.31 ശതമാനവും ഹുമാനിറ്റീസിൽ 7I.93 ശതമാനവും കൊമേഴ്‌സിൽ 82.75 ശതമാനവുമാണ്‌ വിജയം. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതും എ പ്ലസ് കൂടുതൽ ലഭിച്ചതും മലപ്പുറം ജില്ലയിലാണ്. എറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വയനാട് ജില്ലയിലാണ്.

സർക്കാർ സ്കൂളില്‍ 79.19 % വും എയ്ഡഡ് സ്കൂളില്‍ 86.31 % വും അൺ എയ്ഡ്‌ഡ് സ്കൂളില്‍ 82.70 % വും സ്പെഷ്യൽ സ്കൂളുകൾ 99.32% വും വിജയം നേടി.

പ്ലസ് ടുവിന് ആകെ കുട്ടികൾ - 4,32,436. അതിൽ പെൺ - 2,14,379. ആൺ - 2,18,057. സയൻസ് - 1,93,544. ഹ്യൂമാനിറ്റീസ് - 74,482 . കൊമേഴ്സ് -10,81,09. ടെക്നിക്കൽ - 1753. ആർട്സ് -64. സ്കോൾ കേരള -34,786. പ്രൈവറ്റ് കമ്പർട്മെന്റൽ - 19698 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയത്.വി എച്ച് എസ് സിയിൽ 28495 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷാഫലം വെെകിട്ട് 4 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.




ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.