അയൽ ക്വാട്ടേഴ്സുകാർ തമ്മിൽ തർക്കം; യുവാവിന് ബിയർ കുപ്പികൊണ്ട് കുത്തേറ്റ് ഗുരുതര പരിക്ക്; ഒരാൾ പിടിയിൽ. News crime
കാസർക്കോട് : പരവനടുക്കം ക്വാർട്ടേഴ്സിലെ തൊട്ടടുത്ത മുറിയിലേക്ക് സ്ത്രീകൾ വന്നതിനെ കുറിച്ച് അന്വേഷിച്ച യുവാവിനെ ബീയർ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചതായി പരാതിയിൽ മേല്പറമ്പ പോലീസ് കേസെടുത്തു. പരവനടുക്കം മാച്ചിനടുക്കത്തെ ഗംഗാധരന്റെ മകൻ കെ. അഭിലാഷി (29) നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മംഗലാപുരം സ്വദേശിയും ശിവപുരത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ഹരീഷിനെ (42) മേൽപറമ്പ് സിഐ ടി ഉത്തംദാസ്, എസ്ഐമാരായ അനുരൂപ് , പ്രദീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി ശിവപുരത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ് കോടതിയുടെ ചുമതലുള്ള കാസർക്കോട് ജെഫ്സിഎം മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ ശിവപുരം അമ്പലത്തിന് സമീപത്തെ സുലോചന ക്വാട്ടേഴ്സിൽ വെച്ചാണ് സംഭവം.
ഇരുവരും തൊട്ടടുത് താമസക്കാരാണ്. ഹരീഷിന്റെ മുറിയിലേക്ക് സ്ത്രീകൾ വന്നതിനെ കുറിച്ച് ചോദിച്ച വിരോധത്തിൽ അഭിലാഷിനെ തടഞ്ഞു നിർത്തി കൈകൊണ്ട് അടിക്കുകയും ബിയർ കുപ്പി പൊട്ടിച്ച് വയറ്റത്ത് കുത്തുകയായി രുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്
പരിക്കേറ്റ അഭിലാഷിനെ നാട്ടുകാർ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്കും മാറ്റി മേല്പറമ്പ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ്കുമാർ പരിയാരം ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.
സംഭവസ്ഥലം തിങ്കളാഴ്ച പോലീസ് സാന്നിധ്യത്തിൽ കാസർക്കോട് ജില്ല ഫോറൻസിക് സംഘം പരിശോധിച്ചു. . ഹൊസ്ദുർഗ് സബ് ജയിലിൽ റിമാന്റ് ചെയ്ത പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് മേല്പറമ്പ പോലീസ് അറിയിച്ചു.

Comments