തലശ്ശേരി - കണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ നിന്ന് യാത്രക്കാരന്റെ പണവും എ ടി എം കാർഡും കവർന്നയാൾ പിടിയിൽ. News crime
കണ്ണൂർ: ബസിൽ വച്ച് യാത്രക്കാരന്റെ പണവും എടിഎം കാർഡും കവർന്ന യുവാവ് പിടിയിലായി. ഇരിക്കൂർ പെരുവളത്തുപറമ്പ് കോട്ടക്കുന്നുമ്മൽ കെ.ജാഫർ (35) ആണ്
പിടിയിലായത്. തലശ്ശേരി- കണ്ണൂർ റൂട്ടിൽ ഓടുന്ന ബസിൽ വച്ച് യാത്രക്കാരൻ മേലെ ചൊവ്വയിൽ ഇറങ്ങുന്നതിനിടെയാണ് കവർച്ച നടത്തിയത്. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണവും കാർഡും തട്ടിയെടുക്കു കയായിരുന്നു. തുടർന്ന് ബസിൽ നിന്നും ഇറങ്ങി രക്ഷപ്പെടുന്നതിനിടെ യാത്രക്കാർ പിറകെ ഓടി പിടികൂടുകയായിരുന്നു. ടൗൺ പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments