പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. News kannur




കണ്ണൂർ :  പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനം പരിശോധിക്കുന്നതിനായി 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ കംപ്ലീറ്റ് അക്വാ സൊല്യൂഷന്‍ കണ്ണൂര്‍, വാട്ടര്‍ലാബ് കോഴിക്കോട് എന്നിവയുടെ  സഹകരണത്തോടെ ജലപരിശോധന ക്യാമ്പ് നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ്  സംസാരിച്ചു.കോര്‍പ്പറേഷന്‍ പരിധിയിലെ എൺപതോളം സ്കൂളുകൾ ജലപരിശോധ ക്യാമ്പിൽ പങ്കെടുത്തു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.