കണ്ണൂർ സ്വദേശിയായ വ്യവസായി ദുബൈ വിമാനത്താവളത്തിൽ നിര്യാതനായി. News obit
കണ്ണൂർ : കണ്ണൂർ സ്വദേശിയായ വ്യവസായി ദുബൈ വിമാനത്താവളത്തിൽ നിര്യാതനായി. കണ്ണൂർ തളാപ്പ് കരിമ്പ് ഗവേഷണ കേന്ദ്രത്തിന് സമീപത്തെ മസ്ഹറിൽ കെ ടി പി മഹമൂദ് ഹാജി (67) ആണ് മരിച്ചത്.
ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. നാട്ടിലും വിദേശത്തും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ : ജമീല.
മക്കൾ : റിഫാസ്, റിയാദ, റിസ്‌വാൻ, റമീസ്.
മരുമക്കൾ : ഡോ, അഫ്സൽ (ഇ. എൻ. ടി), അസീഫ, മിർസാന, സഹോദരങ്ങൾ : കെ പി മുസ്തഫ ഹാജി ( ചെറുകുന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ്), സഹീദ്, കദീജ, സൗദ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച അർദ്ധരാത്രിയോടു കൂടി നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ്ബസ്ഥാനിൽ കബറടക്കും.

Comments