ആകാശക്കണ്ണുമായി വയനാട് പോലീസ്; അത്യാധുനിക നിരീക്ഷണ ഡ്രോൺ വയനാട് പോലീസിനും സ്വന്തം. News wayanad police
കൽപ്പറ്റ: അത്യാധുനിക നിരീക്ഷണ ഡ്രോൺ വയനാട് പോലീസിനും സ്വന്തം. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം വ്യാപകമാക്കുന്നതിനായി സംസ്ഥാനത്ത് 20 പോലീസ് ജില്ലകളിൽ വിതരണം ചെയ്ത ഡ്രോണുകളിൽ ഒന്ന് വയനാടിനും ലഭ്യമായി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് ഡ്രോണിന്റെ ജില്ലയിലെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. പ്രത്യേകം പരിശീലനം സിദ്ധിച്ച പൊലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ദുരന്ത നിവാരണത്തിനും, നിയമ പരിപാലനത്തിനും, പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത മേഖലകളിലെ നിരീക്ഷണത്തിനും ജില്ലയിൽ ഡ്രോൺ ഉപയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് അറിയിച്ചു.

Comments