തിരുവനന്തപുരത്ത് വൻ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനിടെ അഗ്‌നിശമന സേനാംഗത്തിന് ദാരുണാന്ത്യം: അഗ്നിരക്ഷാസേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകം : ആരോഗ്യവകുപ്പ് മന്ത്രി. News
തിരുവനന്തപുരം : തിരുവനന്തപുരം: തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻതീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീ അണയ്ക്കുന്നതിനിടെ അഗ്നിരക്ഷാസേനാംഗം മരിക്കാനിടയായ സംഭവം അങ്ങേയറ്റം വേദനാജനകമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ സ്വദേശി രഞ്ജിത്താണ് അപകടത്തില്‍ മരിച്ചത്. തീയണക്കുന്നതിനിടെയായിരുന്നു അഗ്നിശമന സേനാംഗമായ രഞ്ജിത്തിന്റെ മരണം. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50 ന് മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനായിരുന്നു.
ആറ് വർഷം മുമ്പാണ് രഞ്ജിത്ത് ഫയർ ഫോഴ്സിൽ ചേർന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. ജോലിക്കിടെ ആണ് ജീവന്‍ നഷ്ടപ്പെട്ടത് എന്നത് ഏറെ വേദനാജനകമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി അനുശോചനം അറിയിച്ചു.

Comments