അപകടസ്ഥലത്തെ സമയോചിത ഇടപെടൽ: വാഹനാപകടത്തിൽ പെട്ട് വലതു കാൽ മുട്ടിനു താഴെ അറ്റുപോയി ഗുരുതരാവസ്ഥയിൽ ആയ ആളെ കൃത്വസമയത്ത് ആശുപത്രിയിൽ എത്തിച്ച് കർത്തവ്യ നിർവഹണത്തിന്റെ ഉദാത്തമാതൃകയായ മട്ടാഞ്ചേരി എസ്ഐ സന്തോഷ് മോൻ അഭിനന്ദന പ്രവാഹം. News
കൊച്ചി : അപകടസ്ഥലത്തെ സമയോചിത ഇടപെടൽ മൂലം വാഹനാപകടത്തിൽ പെട്ട് വലതു കാൽ മുട്ടിനു താഴെ അറ്റുപോയി ഗുരുതരാവസ്ഥയിൽ ആയ ആളെ കൃത്വസമയത്ത് ആശുപത്രിയിൽ എത്തിച്ച് കർത്തവ്യ നിർവഹണത്തിന്റെ ഉദാത്തമാതൃകയായ മട്ടാഞ്ചേരി എസ്ഐ സന്തോഷ് മോൻ അഭിനന്ദന പ്രവാഹം.
മുളവ്കാട് സ്റ്റേഷൻ പരിധിയിൽ ചാത്യാത്ത് ഭാഗത്ത് നിന്നും വന്ന പെട്ടി ഓട്ടോറിക്ഷയും, കാളമുക്ക് ഭാഗത്ത് നിന്ന് രഘു എന്നയാൾ ഓടിച്ചു വന്ന ടൂവീലറും രണ്ടാം ഗോശ്രീ പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് രാവിലെ അപകടത്തിൽ പെട്ടു. അപകടത്തിൽ രഘുവിന്റെ വലതു കാൽ മുട്ടിന് താഴെ അസ്ഥിഭാഗം ഒടിഞ്ഞു റോഡിൽ കിടന്നു പിടയുമ്പോൾ നിർത്താതെ പോയ വാഹനങ്ങൾ നിരവധി ആയിരുന്നു. ഈ സമയം ആ വഴി വന്ന മട്ടാഞ്ചേരി എസ്ഐ സന്തോഷ് മോൻ ട്രാഫിക് ബ്ലോക്ക് കണ്ട് എന്താണെന്നു അറിയാൻ കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് വന്ന എസ്ഐ കണ്ടത് പാലത്തിൽ കിടന്നു പുളയുന്ന ഒരു യുവാവിനെ ആയിരുന്നു. പല വാഹനങ്ങളും നിർത്താൻ ശ്രമിച്ചെങ്കിലും ആരും നിർത്തിയില്ല, ഇത് കണ്ടു അദ്ദേഹം തിരികെ പോയി തന്റെ പുതിയ കാർ മുന്നിലേക്ക് കൊണ്ട് വന്നു തന്റെ വാഹനത്തിൽ അപകടത്തിൽ പെട്ട ആളെയും അറ്റു പോയ കാലും ഭദ്രമായി കയറ്റി വളരെ വേഗത്തിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയും ചെയ്തു. രക്തം വാർന്ന് മരണം വരെ സംഭവിക്കാൻ സാധ്യത ഉണ്ടായിരുന്ന ഒരു ജീവൻ രക്ഷിക്കാൻ എസ്ഐ സന്തോഷിന്റെ സമയോചിത ഇടപെടൽ സഹായിച്ചു. ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ജോലി ഉണ്ടായിരുന്ന ഇപ്പോൾ വിരമിച്ച മധ്യവയസ്കൻ ആണ് പരിക്കേറ്റ ആളെ കാറിൽ കയറ്റാൻ സഹായിച്ചത്.

Comments