കണ്ണൂര്‍ കോര്‍പ്പറേഷന്‍ കരട് മാസ്റ്റര്‍ പ്ലാന്‍ പരാതികളിന്‍മേല്‍ ഹിയറിംഗ് നടത്തി. News
കണ്ണൂർ : കണ്ണൂര്‍ കോര്‍പ്പറേഷന് വേണ്ടി ജില്ലാ ടൗണ്‍ പ്ലാനര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച കരട് മാസ്റ്റര്‍ പ്ലാനിന്‍മേല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫസില്‍ ഹിയറിംഗ് നടന്നു. ഏപ്രില്‍ 9 വരെയായി വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നുമായി ആകെ ലഭിച്ച 21 പരാതികളിന്‍മേലാണ് ഇന്ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രത്യേക കമ്മിറ്റി മുമ്പാകെ ഹിയറിംഗ് നടത്തിയത്.
പരാതി നല്‍കിയ 2 പേരൊഴികെ ബാക്കിയുള്ളവര്‍ ഹിയറിംഗില്‍ പങ്കെടുത്തു.
ഹിയറിംഗിന് മേയര്‍ അഡ്വ.ടി ഒ മോഹനന്‍, സ്പെഷ്യല്‍ കമ്മിറ്റി അംഗങ്ങളും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുമായ പി കെ രാഗേഷ്,സിയാദ് തങ്ങൾ, അഡ്വ.പി ഇന്ദിര, എം പി രാജേഷ്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ, വി കെ ഷൈജു, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ പി രവികുമാര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ടി സി സൂരജ്, രഞ്ജിത്ത് കെ വി,
സി സമീര്‍, വെള്ളോറ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഈ മാസം 28 വരെ സെക്രട്ടറിക്ക് പരാതി സമർപ്പിക്കാൻ സമയമുണ്ട്.


Comments