ആഡംബര ഫ്ലാറ്റിൽ എംഡിഎംഎയുമായി യുവതികളടക്കം മൂന്ന് പേർ പിടിയിൽ. News
കൊച്ചി : കാക്കനാട്, മാവേലിപുരം ഭാഗത്തുള്ള ഫ്ലാറ്റിൽ നിന്നും യുവതികളടക്കം മൂന്ന് പേരെ എംഡിഎംഎ യുമായി പിടികൂടി. തമിഴ്നാട് കോയമ്പത്തൂർ കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ് ,എറണാകുളം, കുട്ടമ്പുഴ (32), കോറോട്ടുകുടി വീട്ടിൽ അഞ്ചുമോൾ (28), പത്തനംതിട്ട മല്ലപ്പുഴശ്ശേരി,ഇളന്തൂർ ചെട്ടുകടവിൽ ദീപു ദേവരാജൻ (22)എന്നിവരെയാണ് തൃക്കാക്കര പോലിസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 3 ഗ്രാം എംഡിഎംഎ പോലിസ് കണ്ടെടുത്തു. പ്രതികൾ ആഡംബര ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു ലഹരി മരുന്നിന്റെ ഉപയോഗവും വില്പനയും, നടത്തിവരുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സേതുരാമൻ ഐ.പി.എസ്ന്റെ നിർദ്ദേശപ്രകാരം മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ ലിമിറ്റിലെ പൊലീസും ചേർന്ന് നിരന്തമായി പരിശോധനകൾ നടത്തിവരവേ, തൃക്കാക്കര പോലിസ് ഇൻസ്പെക്ടർ, ആർ. ഷാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Comments