കണ്ണൂർ ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം; നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. News





കണ്ണൂർ : ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ വൻ തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ പടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

ചേലോറ തീപിടുത്തം അട്ടിമറി സംശയിക്കുന്നു: മേയർ.

 ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ ഇന്ന് കാലത്ത് ഉണ്ടായ തീപിടുത്തത്തിൽ അട്ടിമറി സംശയിക്കുന്നതായി മേയർ അഡ്വ. ടി ഒ മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മഴപെയ്തതുകൊണ്ടു തന്നെ കാലാവസ്ഥയുടെ സമ്മർദ്ദം മൂലം തീപിടിക്കേണ്ട സാഹചര്യം നിലവിലില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിൽ അട്ടിമറി സംശയിക്കുന്നത്. ബ്രഹ്മപുരത്തെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ചേലോറയിൽ എല്ലാം മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.