കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; ഒറീസയിൽ നിന്നും കൊണ്ട് വന്നു വിവിധ സ്ഥലങ്ങളിൽ കഞ്ചാാവ് എത്തിക്കലാണ് ഇവരുടെ ജോലി. News





കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 11.285 കിലോ കഞ്ചാവ് കൈവശം വച്ചു കടത്തി കൊണ്ട് വന്നതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് കിളിമാനൂർ വട്ടപ്പച്ച അസീം മൻസിലിൽ എസ്.അസീം (25), കൊട്ടാരക്കര കടക്കൽ ആയന്തകുഴി ജിഷ്ണു ഭവനിൽ ജെ. ജിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ നിന്നാണ് അറസ്റ്റ്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ജിഷ്ണുവിന്റെ പേരിൽ നിലവിൽ രണ്ട് എൻഡിപിഎസ് കേസുകൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 5 ലക്ഷം രൂപ വിലവരും. ഒറീസയിൽ നിന്നും കൊണ്ട് വന്നു വിവിധ സ്ഥലങ്ങളിൽ കഞ്ചാാവ് എത്തിക്കലാണ്  ഇവരുടെ ജോലി.
- ന്യൂസ്‌ ഓഫ് കേരളം.


ന്യൂസ്‌ ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ : https://chat.whatsapp.com/Enp0WcT1MXlGanbPtKwcaq

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.