കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി യുവതി പിടിയിൽ; ഷാർജയിൽ നിന്ന് എത്തിയ വയനാട് സ്വദേശിനി നിന്നും പിടികൂടിയത് 1320 ഗ്രാം സ്വർണം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവുമായി യുവതി പിടിയിൽ. ഷാർജയിൽ നിന്ന് ഐഎക്‌സ് 744 വിമാനത്തിൽ എത്തിയ വയനാട് സ്വദേശിനി ഷെറിൻ തെക്കേടത്ത് എന്നവരിൽ നിന്നാണ് 78.50 ലക്ഷം രൂപ വിലവരുന്ന 1320.95 ഗ്രാം സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഒരു പാക്കറ്റ് സ്വർണ്ണ മിശ്രിതം ആണ് കണ്ടെടുത്തത്. കണ്ണൂർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വി.ബി. സുബ്രഹ്മണ്യൻ, സൂപ്രണ്ട്മാരായ ശ്രീവിദ്യ സുധീർ, ജിനേഷ് കെ, ഇൻസ്പെക്ടർമാരായ സുരേന്ദ്ര ജംഗിദ്, രാജീവ് വി, സിലീഷ് എം, ഹെഡ് ഹവൽദാർ വത്സല എം വി, ഓഫീസ് സ്റ്റാഫുകൾ ആയ ലിനീഷ്, പ്രീഷ എം എന്നിവരാണ് ക്സ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.


Comments